കൊച്ചി: റസ്റ്ററന്റ് മേഖലയ്ക്ക് എല്‍പിജി വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തിയെന്നു പ്രഖ്യാപനമുണ്ടായിട്ടും സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇതുപ്രകാരമുള്ള വിതരണം ആരംഭിച്ചിട്ടില്ലെന്ന് ആക്ഷേപം.
ഹോട്ടലുകളിലേക്ക് അധിക സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്.
വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കാതെ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
അനുവദിച്ചിട്ടുള്ള എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ എൽപിജി നിർമാണ കമ്പനികള്ക്കുമുന്നിലും പ്രതിഷേധസമരം നടത്തുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു.